
ചാരുംമൂട്: ചുനക്കര ഗവ. വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ചുനക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ആർ. രാജി മുഖ്യപ്രഭാഷണം നടത്തി. വി കെ രാധാകൃഷ്ണൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സി.അനു (വാർഡ് മെമ്പർ), ഡോ. അമീന, ഐ .അമൃത നന്ദിനി (പ്രിൻസിപ്പാൾ വിഎച്ച്എസ്ഇ), ആർ അജിത (പ്രഥമാദ്ധ്യാപിക), ബിനു ഫിലിപ്പ് (പി.ടി.എ വൈസ് പ്രസിഡന്റ്), ടി.ആർ. ലക്ഷ്മി(എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ), ജെ. ജഫീഷ് എന്നിവർ സംസാരിച്ചു. മാവേലിക്കര എം.എൽ.എ എം .എസ് .അരുൺകുമാർ ക്യാമ്പ് സന്ദർശിച്ചു.