
അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയകോമന 3715-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടി നടന്നു. അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ് കെ.പി. കൃഷ്ണ ദാസ് ഗുരുദേവ ദർശനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ശാഖാ യോഗം പ്രസിഡൻ്റ് പി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ഉത്തമൻ. അമ്പലപ്പുഴ ,ചമ്പക്കുളം രാധാകൃഷ്ണൻ ,കെ. ബാബുക്കുട്ടൻ, മണിയമ്മ രവീന്ദ്രൻ, ജലജാ ഉണ്ണികൃഷ്ണൻ, സതീഷ് കുമാർ, ഗിരീഷ് തുണ്ടിൽ, ലീലമ്മ ,ബോബൻ എന്നിവർ സംസാരിച്ചു. ശാന്തി വിനോദ് സമാധി പൂജയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു.