അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 29 ന് 6.30 ന് പൂജവയ്ക്കും. ഒക്ടോബർ 2ന് രാവിലെ പൂജ എടുപ്പും വിദ്യാരംഭവും നടക്കും. നടയിൽ താലവും ഒറ്റ നാരങ്ങാ മാല ചാർത്തലും മലയാള മാസത്തിലെ ആദ്യ ചൊവ്വാഴ്ചത്തെ ആണ്ടിയാർ ദീപ വഴിപാടിനൊപ്പം ആരംഭിക്കുന്ന നടയിൽ താലവും ഒറ്റ നാരങ്ങാ മാല ചാർത്തലും വഴിപ്പാടും എല്ലാ ചൊവ്വാഴ്ചയും നടക്കും.ക്ഷേക്ഷേത്രം മേൽശാന്തി മധുശാന്തി കാർമ്മികത്വം വഹിക്കും.