ചേർത്തല: വാരനാട് ദേവീക്ഷേത്രം നവരാത്രി സംഗീതോത്സവം ഇന്ന് മുതൽ ഒക്ടോബർ 2 വരെ നടക്കും. 22 ന് വൈകിട്ട് 7ന് സോപാന സംഗീതം,നാളെ വൈകിട്ട് 7 ന് ഭരതനാട്യകച്ചേരി, 24 ന് വൈകിട്ട് 7 ന് വീണകച്ചേരി,25 ന് വൈകിട്ട് 7 ന് പുല്ലാങ്കുഴൽ കച്ചേരി, 26 ന് വൈകിട്ട് 7ന് സംഗീതാർച്ചന, 27ന് വൈകിട്ട് 7 ന് സോപാനസംഗീത കച്ചേരി, 28 ന് വൈകിട്ട് 7ന് സംഗീതാർച്ചന, 29ന് പുജ വയ്പ് ,വൈകിട്ട് 7 ന് കഥകളി പദകച്ചേരി, 30 ന് വൈകിട്ട് 7ന് സംഗീതാർച്ചന 1ന് വൈകിട്ട് 7ന് സംഗീതാർച്ചന,2 ന് വിജയദശമി രാവിലെ 8.30 ന് പൂജയെടുപ്പ് ,വിദ്യാരംഭം നാദസ്വര കച്ചേരി.
ചേർത്തല വല്ലയിൽ ഭാഗം ശ്രീഅനന്തനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 2 വരെ നടക്കും. ഇന്ന് വൈകിട്ട് സൂരജ് ജയപ്രകാശ് ദീപപ്രകാശനം നടത്തും. നാളെ വൈകിട്ട് ആര്യാട് വല്ലഭദാസിന്റെ ഗുരുധർമ്മ പ്രഭാഷണം,24നും 25നും വൈകിട്ട് ഗാനസന്ധ്യ,26ന് വൈകിട്ട് തിരുവാതിരകളി,27ന് വൈകിട്ട് നൃത്താർച്ചന,28ന് വൈകിട്ട് ഫ്യൂഷൻ കൈകൊട്ടി കളി,നൃത്തസന്ധ്യ,29ന് പൂജവെയ്പ്പ്,വൈകിട്ട് നാടൻപാട്ട് തിരുവാതിര. 30ന് വൈകിട്ട് ഫ്യൂഷൻ കൈകൊട്ടി കളി,ഒന്നിന് മഹാനവമി,നവദുർഗാപൂജ,വൈകിട്ട് നൃത്തസന്ധ്യ,2ന് രാവിലെ 7.45 മുതൽ വിദ്യാരംഭം,പൂജയെടുപ്പ്,അന്നദാനം.നവരാത്രി ദിവസങ്ങളിൽ ശേഷ്ഠ വഴിപാടായി അഷ്ടലക്ഷ്മീ പൂജ,വിശേഷാൽ വഴിപാടായി നവചണ്ഡികാ പൂജയും നടക്കും.
തിരുവിഴ ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 2വരെ നടക്കും. ദിവസേന വൈകിട്ട് 7ന് വിവിധ സംഗീത അർച്ചനകളും നൃത്തങ്ങളും നടക്കും.2ന് രാവിലെ 8.45ന് വിദ്യാരംഭം.
ചേന്നം പള്ളിപ്പുറം വടക്കുംകര ഭദ്രവിലാസം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെ 22 മുതൽ നടക്കും.വൈകിട്ട് ദേവസ്വം പ്രസിഡന്റ് വി.ഐജിമോൻ ദീപപ്രകാശനം നടത്തും. ഒക്ടോബർ ഒന്നുവരെ എല്ലാ ദിവസവും വൈകിട്ട് 7ന് സംഗീതസദസ്.2ന് രാവിലെ 6.30 മുതൽ പൂജയെടുപ്പ്,വിദ്യാരംഭം,ക്ഷേത്രം മേൽശാന്തി അഭിലാഷ് ശാന്തി ആദ്യാക്ഷരം കുറിക്കും. തുടർന്ന് പള്ളിപ്പുറം രാജേഷ് അവരിപ്പിക്കുന്ന ഭക്തിഗാനസുധ.
വയലാർ കോയിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു 29ന് വൈകിട്ട് 7 ന് പൂജവെയ്പ്പ്,
30ന് ദുർഗാഷ്ടമി,ഒക്ടോബർ 1ന് മഹാനവമി ദിനത്തിൽ
ആയുധ പൂജ. വിജയദശമി ദിനമായ 2 ന്
രാവിലെ 9ന്പൂജയെടുപ്പ്, വിദ്യാരംഭം ചണ്ഡികാ ഹോമം, കുമാരിപൂജ എന്നിവ ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടത്തുന്നതാണെന്നു ദേവസ്വം പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,സെക്രട്ടറി കെ.എൻ.യദു എന്നിവർ അറിയിച്ചു.