കുട്ടനാട്: എസ്.എൻ.ഡി.പിയോഗം കുട്ടനാട് യൂണിയൻ വൈദികയോഗം നേതൃത്വത്തിൽ ദിവ്യശ്രീ ബോധാനന്ദസ്വാമിയുടെ 98ാമത് സമാധി ദിനാചരണവും പ്രാത്ഥനായോഗവും 25ന് വൈകിട്ട് 4ന് 4070 -ാം നമ്പർ ചതുർത്ഥ്യാകരി ഗുരുദേവക്ഷേത്രാങ്കണത്തിൽ നടക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദികയോഗം യൂണിയൻ പ്രസിഡന്റ് എം.കെ കമലാസനൻ ശാന്തി അദ്ധ്യക്ഷതവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ് പ്രദീപ് കുമാർ, ചതുർത്ഥ്യാകരി ശാഖായോഗം പ്രസിഡന്റ് രമ്യാ വിക്രമാദിത്യൻ, വൈസ് പ്രസിഡന്റ് വി.മുരളീധരൻ, സെക്രട്ടറി എ.എസ് സുധീർ,​ യൂത്ത്മൂവ്മെന്റ് കുട്ടനാട് യൂണിയൻ പ്രസിഡന്റ് ടി.എസ്. ഷിനുമോൻ,​ യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ എംപ്ലോയീസ് ഫോറം സെക്രട്ടറി ബിജു തങ്കപ്പൻ, വൈദികയോഗം വൈസ് പ്രസിഡന്റ് മോഹനൻ ശാന്തി എന്നിവർ സംസാരിക്കും. സെക്രട്ടറി ദീപക്ശാന്തി സ്വാഗതം പറയും.