ആലപ്പുഴ: തുമ്പോളി ശ്രീനാരായണ ഗുരുസ്മാരക സമിതിയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. എല്ലാദിവസവും വൈകിട്ട് ദീപാരാധന, സംഗീതഭജനസ, സരസ്വതി പൂജ എന്നിവ നടക്കും. നാളെ വൈകിട്ട് 6.30ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നവാരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. എട്ടിന് എസ്.എൻ വനിതാവിഭാഗം, എസ്.എൻ.ഡി.പി യോഗം 478-ാംനമ്പർ ശാഖ, മയൂരനാട്യ കലാക്ഷേത്ര എന്നിവരുടെ നേതൃത്വത്തിൽ തിരുവാതിര,കൈകൊട്ടിക്കളി എന്നിവ നടക്കും. 24ന് എട്ടിന് നാടകം . 25ന് എട്ടിന് മയൂരനടനം. 26ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ, എട്ടിന് ഓൾഡ് ഈസ് ഗോൾ ഗാനമേള. 27ന് വൈകിട്ട് 7.30ന് ഡാൻസ്. 28ന് രാവിലെ 10ന് ചിത്രരചന, പെയിന്റിംഗ് മത്സരം, വൈകിട്ട് അഞ്ചിന് ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, ലളിതഗാനം, ചലച്ചിത്രഗാന മത്സരങ്ങൾ, രാത്രി എട്ടിന് മ്യൂസിക് സോളോ, 29ന് വൈകിട്ട് 7.30ന് സംഗീതസദസ്, 30ന് രാത്രി എട്ടിന് നാടകം.ഒക്ടോബർ ഒന്നിന് വൈകിട്ട് 7.30ന് സമ്മാനദാനം, രാത്രി എട്ടിന് നാടകം.ഒക്ടോബർ രണ്ടിന് രാവിലെ 6.30ന് പൂജയെടുപ്പ്, വിദ്യാരംഭം. തുടർന്ന് ഡാൻസ്, വായ്പ്പാട്ട്, ഉപകരണ സംഗീതം എന്നിവയുടെ ക്ലാസുകൾക്ക് ആരംഭം.ശേഷം സംഗീത ഭജന എന്നിവ നടക്കും.