അമ്പലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് വൈകിട്ട് 6 ന് കുംഭം വയ്പ്പ് ചടങ്ങോടെ ആരംഭിക്കും . തുടർന്ന് 9 ദിവസവും രാവിലെ ലളിത സഹസ്രനാമജവവും വൈകിട്ട് ദീപക്കാഴ്ച ഭജന. 29 ന് വൈകിട്ട് പൂജവെപ്പും, 30 ന് മഹാനവമിയും,1ന് രാവിലെ വിദ്യാരംഭവും നടക്കും. വിദ്യാരംഭം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് പി .സി. മധുസൂദനൻ നിർവഹിക്കും. വിദ്യാരംഭം എഴുതാൻ ആഗ്രഹിക്കുന്ന ആഗ്രഹിക്കുന്നവർ ദേവസ്വം ആയിട്ട് ബന്ധപ്പെടേണ്ടതാണ് എന്നു മാനേജർ സുരേഷ് കുമാർ അറിയിച്ചു.