അമ്പലപ്പുഴ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ 13-ാമത് ആലപ്പുഴ ജില്ലാസമ്മേളനം ഒക്ടോബർ 4 ന് ചേർത്തല എൻ.എസ്.എസ്. ഹാളിൽ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ചക്രപാണി യോഗം ഉദ്ഘാടനം ചെയ്തു, സി.വാമദേവ്, സി.എസ്. സച്ചിത്ത്, ടി.ആർ. ബാഹുലയേൻ, സി.രാജപ്പൻ,കെ.പി.പുഷ്കരൻ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.ഉമയാക്ഷൻ ചെയർമാനും സി.രാജപ്പൻ കൺവീനറുമായി 51അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാസമ്മേളനം സംസ്ഥാന വയോജന കമ്മിഷൻ ചെയർമാൻ കെ.എൻ.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്യും.