മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 98-ാ മത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ശാഖകളിൽ ഭക്തിനിർഭരമായി ആചരിച്ചു. 141-ാംനമ്പർ പുത്തൻകോട്ടയ്ക്കകം ശാഖാ ഗുരുമന്ദിരത്തിൽ ചെയർമാൻ പി.ബി.സൂരജ്, കൺവീനർ പങ്കജാക്ഷൻ.ബി, വനിതാസംഘം യൂണിയൻ ട്രഷറർ പ്രവദരാജപ്പൻ എന്നിവർ നേതൃത്വം നൽകി. 146-ാംനമ്പർ തൃപ്പെരുന്തുറശാഖ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് പി.മുരളീധരൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അമൃത, സെക്രട്ടറി മോഹനൻ.പി, വനിതാസംഘം എക്സി.കമ്മിറ്റിയംഗം ഉമതാരാനാഥ് എന്നിവർ നേതൃത്വം നൽകി. 658-ാംനമ്പർ ഇരമത്തൂർ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് ദിലീപ്കുമാർ, വൈസ്പ്രസിഡൻറ് വിജയൻ.ജി, സെക്രട്ടറി അനിൽകുമാർ.റ്റി.കെ, വനിതാസംഘം ചെന്നിത്തല മേഖല കൺവീനർ ബിന്ദുവിജയൻ എന്നിവർ നേതൃത്വം നൽകി.
1790-ാംനമ്പർ ചെന്നിത്തലസൗത്ത് ശാഖ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് സുനുരാധ, വൈസ് പ്രസിഡന്റ് വിജയമ്മ, സെക്രട്ടറി വിഭബിനോയ്, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനിസതീശൻ എന്നിവർ നേതൃത്വം നൽകി. 1926-ാംനമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ ഗുരുക്ഷേത്രത്തിൽ ചെയർമാൻ ജയപ്രകാശ് കീച്ചേരിബംഗ്ലാവ്, വൈസ് പ്രസിഡന്റ് സന്തോഷ് ശാരദാലയം, സെക്രട്ടറി കെ.വി.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. 3189-ാംനമ്പർ ഡോ.പൽപ്പു മെമ്മോറിയൽ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് കെ.സഹദേവൻ, വൈസ് പ്രസിഡന്റ് മനോഹരൻകാരാത്തറ, സെക്രട്ടറി സോജീവ്പ്രാവേലിൽ എന്നിവർ നേതൃത്വം നൽകി. 3333-ാംനമ്പർ ഒരിപ്രം ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് വിനോദ്.എസ്, വൈസ് പ്രസിഡന്റ് എ.പശുപാലൻ, സെക്രട്ടറി വിശ്വനാഥൻ.കെ എന്നിവർ നേതൃത്വം നൽകി. 5695-ാം നമ്പർ ഗുരുധർമ്മാനന്ദജി ശാഖ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് ശശിധരൻ, വൈസ്പ്രസിഡൻറ് മനോജ്.എൻ, സെക്രട്ടറി ആർ.സദാനന്ദൻ, വനിതാസംഘം കേന്ദ്രസമിതിയംഗം ലേഖവിജയകുമാർ, മേഖല ചെയർപേഴ്സൺ വിജയശ്രീ എന്നിവർ നേതൃത്വം നൽകി. 68-ാംനമ്പര്‍ കുട്ടംപേരൂര്‍ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡൻറ് വേണു കെ.കേശവ്, വൈസ്പ്രസിഡൻറ് വിശ്വനാഥൻ, സെക്രട്ടറി അജിത്കുമാർ, യൂണിയൻ വനിതാസംഘം എക്സി.കമ്മറ്റിയംഗം ഗിരിജ ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. 72-ാം നമ്പർ കുരട്ടിക്കാട് ശാഖാ ഗുരുക്ഷേത്രത്തിലെ ചെയർപേഴ്സൺ വത്സല ശശികുമാർ , വൈസ്ചെയർമാൻ പി.ഡി.ഗോപി, കൺവീനർ ശ്രീലതരവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 553-ാംനമ്പർ പാവുക്കര ശാഖയിൽ പ്രസിഡൻറ് സതീശൻമൂന്നേത്ത്, വൈസ് പ്രസിഡന്റ് കുട്ടപ്പൻ ഇടയിലെപറമ്പിൽ, സെക്രട്ടറി പി.എൻ.രാജേന്ദ്രൻ, യൂണിയൻ വനിതാസംഘം കേന്ദ്രസമിതിയംഗം സിന്ധുസുഭാഷ്, യൂണിറ്റ് പ്രസിഡൻ് ബിന്ദുകുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് സീമറെജി, സെക്രട്ടറി സിന്ധുകുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി. 1278-ാംനമ്പർ കുരട്ടിശ്ശേരി ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് സുധാകരൻസർഗം, വൈസ് പ്രസിഡന്റ് വാസുദേവൻ, സെക്രട്ടറി.വി.എൻ.തങ്കപ്പൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് എന്നിവർ നേതൃത്വം നൽകി.
6188-ാംനമ്പർ പാവുക്കരകിഴക്ക് ശാഖയിൽ അഡ്.കമ്മറ്റിയംഗം ഹരി പാലമൂട്ടിൽ, വനിതാസംഘം യൂണിയൻ എക്സി.കമ്മറ്റിയംഗം വസന്തകുമാരി, യൂത്ത്മൂവ്മെന്റ് മേഖല ചെയർമാൻ സൂര്യകിരൺ, സൈബർസേന കൺവീനർ അജേഷ്പാവുക്കര എന്നിവർ നേതൃത്വം നൽകി. സൈജുസോമൻ ശാന്തി പ്രഭാഷണവും നടത്തി. 166-ാംനമ്പർ ബുധനൂർ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് ഗോപാലകൃഷ്ണൻ.ഡി, വൈസ് പ്രസിഡന്റ് ഗീത, സെക്രട്ടറി സുജാതരാജൻ എന്നിവർ നേതൃത്വം നൽകി. 2202-ാംനമ്പർ എണ്ണയ്ക്കാട് ശാഖ ഗുരുക്ഷേത്രത്തിൽ വൈസ് പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി മണിക്കുട്ടൻ, യൂത്ത് മൂവ്മെന്റ് മേഖലാ ട്രഷറർ സൂര്യസുരേഷ് എന്നിവർ നേതൃത്വം നൽകി. 3451-ാംനമ്പർ ബുധനൂർനോർത്ത് ശാഖയിൽ വൈസ് പ്രസിഡന്റ് രമേശൻ, സെക്രട്ടറി സുമിത്രരമേശ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി മോജിഷ്മോഹന്‍ എന്നിവർ നേതൃത്വം നൽകി. 3711-ാംനമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയിൽ പ്രസിഡന്റ് എം.ഉത്തമൻ, വൈസ് പ്രസിഡന്റ് വി.വിവേകാനന്ദൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, യൂണിയൻ വനിതാസംഘം കേന്ദ്രസമിതിയംഗം സിന്ധുസോമരാജൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിധുവിവേക്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സുജസുരേഷ് എന്നിവർ നേതൃത്വം നൽകി. 4897-ാംനമ്പർ പാണ്ടനാട് വെസ്റ്റ് ശാഖയിൽ പ്രസിഡന്റ് ശിവാനന്ദൻ.എം.പി, വൈസ് പ്രസിഡന്റ് ശിവാനന്ദൻ.പി.കെ, സെക്രട്ടറി സുധാകരൻ ടി.എൻ, വനിതാസംഘം യൂണിയൻ എക്സി.അംഗം സംവിതഅനിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിൽ അംഗം അപ്പു എന്നിവർ നേതൃത്വം നൽകി.
4965-ാംനമ്പർ മുട്ടേൽ ശാഖയിൽ പ്രസിഡന്റ് കെ.വിക്രമൻദ്വാരക, വൈസ് പ്രസിഡന്റ് ശിവദാസൻ, സെക്രട്ടറി ശശീന്ദ്രൻ.ഡി, യൂത്ത് മൂവ്മെന്റ് യൂണിയൻ കേന്ദ്രസമിതിയംഗം രാഹുൽരമേശ്, വനിതാസംഘം മേഖല ചെയർപേഴ്സൺ രജിതപ്രസാദ് എന്നിവർ നേതൃത്വം നൽകി. 143-ാംനമ്പർ കാരാഴ്മ ശാഖയിൽ പ്രസിഡന്റ് ഡോ.സത്യദേവൻ, വൈസ് പ്രസിഡന്റ് രത്നമ്മ, സെക്രട്ടറി രതീഷ്, വനിതാസംഘം യൂണിയൻ എക്സി.കമ്മിറ്റിയംഗം അജിതകുമാരി എന്നിവർ നേതൃത്വം നൽകി. 1267-ാംനമ്പർ ഗ്രാമം ശാഖയിൽ പ്രസിഡന്റ് പ്രസന്നൻപത്മാലയം, വൈസ് പ്രസിഡന്റ് ആനന്ദൻ, സെക്രട്ടറി സുകുമാരൻ.ജി എന്നിവർ നേതൃത്വം നൽകി. 1530-ാംനമ്പർ ഉളുന്തി ശാഖയിൽ പ്രസിഡന്റ് കെ.എം.പ്രസാദ്, വൈസ് പ്രസിഡന്റ് ജയലാൽ.വി.ആർ, സെക്രട്ടറി രാജൻമാധവൻ, വനിതാസംഘം മേഖല ചെയർപേഴ്സൺ രമണമ്മ എന്നിവർ നേതൃത്വം നൽകി. 2708-ാംനമ്പർ കാരാഴ്മകിഴക്ക് ശാഖയിൽ പ്രസിഡന്റ് രവി.പി, വൈസ് പ്രസിഡന്റ് ജയ.വി, സെക്രട്ടറി സുഗതൻ.വി, വനിതാ സംഘം യൂണിയൻ കൺവീനർ വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. 3240-ാംനമ്പർ ചെറുകോൽ എ ശാഖയിൽ പ്രസിഡന്റ് ബിനു ബാലൻ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ മുല്ലയ്ക്കൽ, സെക്രട്ടറി പി.ബി.സൂരജ്, വനിതാ സംഘം മേഖല കൺവീനർ സിന്ധുസുരേഷ്, കുമാരിസംഘം യൂണിയൻ ചെയർപേഴ്സൺ അങ്കിതബിനു എന്നിവർ നേതൃത്വം നൽകി. 3840-ാംനമ്പർ കുറിച്ചിപ്പുഴ ശാഖയിൽ പ്രസിഡന്റ് സുധർമ, വൈസ് പ്രസിഡന്റ് വത്സലവിക്രമൻ,സെക്രട്ടറി പ്രദീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 5395-ാംനമ്പർ വയൽവാരം ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് സതീശൻ, വൈസ് പ്രസിഡന്റ് സജു, സെക്രട്ടറി സുധ.ജെ എന്നിവർ നേതൃത്വം നൽകി. 6323-ാംനമ്പർ ഗുരുസ്തവം ശാഖയിൽ പ്രസിഡന്റ് സി.ആർ.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, സെക്രട്ടറി ബിനുരാജ്.വി യൂണിയൻ അഡ്.കമ്മിറ്റിയംഗം അനീഷ്.പി ചേങ്കര എന്നിവർ നേതൃത്വം നൽകി. 6469-ാംനമ്പർ എണ്ണയ്ക്കാട് വടക്ക് ഗുരുകാരുണ്യം ശാഖയിൽ പ്രസിഡന്റ് എൻ.രാജൻ, വൈസ് പ്രസിഡന്റ് മുരളി, സെക്രട്ടറി മനോജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.