employees-union

മാന്നാർ:കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചെങ്ങന്നൂർ താലൂക്ക് സമ്മേളനം കെ.എസ് ഗോപി നഗറിൽ (മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാൾ) സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.പി പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാസെക്രട്ടറി മനു ദിവാകരൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.സി.പി.എം ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, പി.ആർ.സജികുമാർ,കെ.എം സഞ്ജു ഖാൻ, ജയശ്രീ.എസ്, ബൈജു കെ.മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.അനീഷ് (പ്രസിഡന്റ്‌), സോനു പി.കുരുവിള (സെക്രട്ടറി), ജയശ്രീ.എസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.