
ചെന്നിത്തല: സെന്റ്ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ (വലിയ പള്ളി ) സെമിത്തേരിയുടെ കല്ലറയ്ക്ക് മുമ്പിലുള്ള കൈവരികൾ സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. കഴിഞ്ഞദിവസം രാത്രിയിലാണ് കല്ലറയ്ക്ക് മുമ്പിലുള്ള കോൺക്രീറ്റ് കൈവരികൾ തല്ലിത്തകർത്തതെന്ന് മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ മാനേജിംഗ് കമ്മിറ്റി ശക്തമായി പ്രതികരിക്കുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.