samadi

ആര്യാട് : ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ 98-ാം മത് മഹാസമാധി ദിനാചരണം നടത്തി. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ ഗുരുമന്ദിരത്തിൽ പതാക ഉയർത്തി. തുടർന്ന് ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടന്നു.
എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന മഹാസമാധി ദിനാചരണത്തിൽ ശ്രീ നാരായണ ഗുരുദേവ പ്രഭാവം ഗാന്ധിജിയിൽ എന്ന വിഷയത്തിൽ പുന്നപ്ര ജ്യോതി കുമാർ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ അദ്ധ്യക്ഷനായി. തുടർന്ന് നടന്ന കഞ്ഞി വീഴ്ത്തൽ ജയൻ സുശീലൻ നിർവഹിച്ചു. കെ.പി. മോഹൻ ദാസ്,പി.ജയദേവ്‌, കെ.ആർ. ബാബു, പി. ശാന്തകുമാർ, വി.ആർ. ഹരിലാൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സമ്മേളനത്തിന് സമിതി സെക്രട്ടറി എം.എസ്. ബാബു സ്വാഗതവും സമിതി ട്രഷറർ കെ.എം.അരുൾ നന്ദിയും പറഞ്ഞു