ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 2 വരെ നടക്കും. ഇന്ന് മുതൽ 25 വരെ ക്ഷേത്രാചാര ചടങ്ങുകളും ഭാഗവത പാരായണവും നടക്കും. 26 ന് രാത്രി 7 മുതൽ ഭരതനാട്യം, 27 ന് രാത്രി 7 മുതൽ സംഗീത അരങ്ങേറ്റം, 28 ന് രാത്രി 7 മുതൽ ഭരതനാട്യം - കുച്ചിപ്പുടി അരങ്ങേറ്റം, 29 ന് വൈകിട്ട് 6 മുതൽ പൂജവെയ്പ്, 7 മുതൽ നൃത്ത അരങ്ങേറ്റം, 30 ന് രാത്രി 7 മുതൽ നൃത്തസന്ധ്യ, ഒക്ടോബർ 1 ന് രാവിലെ 8 മുതൽ നാരായണീയ സത്സംഗം,വൈകിട്ട് 5 മുതൽ മൃദംഗ അരങ്ങേറ്റം, രാത്രി 7 ന് നൃത്ത അരങ്ങേറ്റം, 2ന് രാവിലെ 6.50 ന് പൂജയെടുപ്പ്, 7 മുതൽ നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ സാഹിത്യകാരൻ ഡോ.ചേരാവള്ളി ശശി, ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. 7.15 ന് ചന്ദ്രൻ ചുനക്കരയുടെ പുസ്തക പ്രകാശനം, 8 ന് നാദസ്വര ക്കച്ചേരി, 11 മുതൽ സംഗീതാർച്ചന, വൈകിട്ട് 5 ന് നൃത്ത നാട്യ സമർപ്പണം, 6 ന് നൃത്താർച്ചനയോടെ സമാപനം.