
കായംകുളം: എസ്.എൻ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഹാസമാധി ദിനാചരണം നടന്നു.കായംകുളം ഡിവൈ.എസ്.പി ടി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റും കവിയും സാഹിത്യ നിരൂപകനുമായ പ്രൊഫ.ഡോ.പി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.കായംകുളം വിമലയും സംഘവും ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു.തുടർന്ന് അന്നദാനം നടത്തി.സ്കൂൾ പ്രിൻസിപ്പൾ കെ.ആർ വിശ്വംഭരൻ സ്വാഗതം പറഞ്ഞു. എസ് .എൻ വിദ്യാപീഠത്തിലെയും ,എസ്. എൻ സെൻട്രൽ സ്കൂളിലെയും എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂളിലെയും മുഴുവൻ സ്റ്റാഫും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.