
മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 543 -ാം നമ്പർ കൃഷ്ണ വിലാസം പള്ളിക്കുന്ന് ശാഖയിൽ മഹാ സമാധി ദിനാചരണവും ശ്രീനാരായണ മാസാചരണ സമാപനവും നടന്നു. മഹാസമാധി ദിനാചരണം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ മർക്കോസ് ഉദ്ഘാടനം ചെയ്തു.റെജി കൈതക്കാട് അദ്ധ്യക്ഷനായി. ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചാരമംഗലം ഗവ. ഹൈസ്കൂൾ എച്ച്.എം ഷീല രവിലാൽ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ഉദയൻ പള്ളിയിൽ, പ്രമീള കണ്ടന്തറ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. സി. വിശ്വമോഹൻ സ്വാഗതവും പി. മോഹൻ ദാസ് നന്ദിയും പറഞ്ഞു.