
ആലപ്പുഴ: ശ്രീനാരായണ ഗുരുസമാധിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം
600 -ാം നമ്പർ ശാഖ സംഘടിപ്പിച്ച ശാന്തിയാത്രക്ക് പൊന്നാട് ബദരിയാ യുവജനസാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
ശാന്തിയാത്രക്ക് നേതൃത്വം നൽകിയ ശാഖാ ഭാരവാഹികളെ പൊന്നാട അണിയിച്ച്
ആദരിച്ച ശേഷം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ശ്രീനാരായണീയ വിശ്വാസികളെ മധുരം നൽകിയാണ് യാത്രയാക്കിയത്. സമിതി പ്രസിഡന്റ് സിദ്ദിഖ് പനവട്ടം, ജനറൽ സെക്രട്ടറി ഷുക്കൂർ കറ്റാനം, ഖജാൻജി റഫീഖ് നെല്ലിക്കൽ, കോർഡിനേറ്റർ ശിഹാബ് തിരുവാണപറമ്പ്,രക്ഷാധികാരികളായ നവാസ് ഞാറാവേലി,അൻസാർ നെല്ലിക്കൽ,നിസാർ പറമ്പൻ,സമിതി ഭാരവാഹികളായ നിസാർ പുതുവീട്, സലാം കറ്റാനം, അൻസാരി ഞാറവേലി, ഷാന കല്ലൂച്ചിറ, സജീബ് നെല്ലിക്കൽ, റിയാസ് ഞാറാവേലി, റിയാസ് പുതുവീട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു വരവേൽപ്പ്.ശാഖാ പ്രസിഡന്റ് കെ.ഡി.ചന്ദ്രദാസ് നന്ദി പറഞ്ഞു. സെക്രട്ടറി എൻ.ഉദയകുമാർ,യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം പി.വി.മുരളീധരൻ, വൈസ് പ്രസിഡന്റ് കെ.പി.രജിത്,വി.ജി.ഹരിദാസ്, റോയ്.പി.ആർ, എൻ.ആർ.മണിക്കുട്ടൻ, എം.എം.മനോജ്,ഭാസുരൻ.പി.കെ,വി.പി.ചിദംബരൻ, സജീവ്, അനിത ബാബു,
ജിലാ മോൻ, അജയൻ എന്നിവർ ശാന്തിയാത്രക്ക് നേതൃത്വം നൽകി.