
ചേർത്തല:ആയിരങ്ങൾക്ക് അന്നദാനം നൽകിയും സമൂഹപ്രാർത്ഥനയും മൗനജാഥയും അനുസ്മരണവും നടത്തി നാട് ശ്രീനാരായണഗുരുദേവന്റെ 98-ാംമത് സമാധിദിനം ആചരിച്ചു. കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹാസമാധി ദിനാചരണം തുറവൂർ ദേവരാജ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.സത്യാനന്ദൻസമാധി ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ഷിജി വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചന്തറ,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ദേവസ്വം സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,ഖജാൻജി പി.എ.ബിനു,ഹെഡ്മാസ്റ്റർ ഋഷിനടരാജൻ,പി.ടി.എ പ്രസിഡന്റ് പി.ബി.തങ്കച്ചൻ, സ്റ്റാഫ് സെക്രട്ടറി പി.ആർ.രാജേഷ്, സ്കൂൾ ലീഡർ മാസ്റ്റർ കെ.ജെ.എബിൻ, ചെയർപേഴ്സൺ എ.ശിവനന്ദ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ എസ്.രാജേശ്വരിദേവി സ്വാഗതവും,സി.ടി.സ്മിത നന്ദിയും പറഞ്ഞു. കണ്ടമംഗലംക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ സമാധി ദിനാചരണം നടത്തി.ഗുരു ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു.ഗുരുപൂജ,സംഗീതഭജന,പായസവിതരണം എന്നിവ നടന്നു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
എസ്.എൻ.ഡി.പിയോഗം കടക്കരപ്പള്ളി, പടിഞ്ഞാറേവട്ടക്കര 518 ാംനമ്പർ ശാഖയിൽ സമാധി ദിനം ആചാരിച്ചു. ഗുരു പൂജ, ഗുരു പ്രാർത്ഥന, അന്നദാനം എന്നിവ നടത്തി.
എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറേ വട്ടക്കര 518ാം നമ്പർ ശാഖയിൽ നടന്ന സമാധി ദിനാചരണത്തിൽ ഗുരുപൂജ,ഭജന,അന്നദാനം,സമാധി പ്രാർത്ഥന എന്നിവ നടത്തി.പ്രസിഡന്റ് രാധാകൃഷ്ണൻ തേറാത്ത് സെക്രട്ടറി ടി.ഡി.ഭാർഗവൻ,സി.സി.ദാസൻ,പ്രഭ,ടി.ടി.രമേശൻ,മുരളി എന്നിവർ നേതൃത്വം നൽകി.
ശ്രീനാരായണ ധർമ്മ സഹായസംഘം സമാധിദിനാചരണവും വാർഷിക പൊതുയോഗവും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.ബി.എസ്.ബൈജു അദ്ധ്യക്ഷനായി.അർബൻ ബാങ്ക് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് അവാർഡ് വിതരണം നടത്തി. സാന്ത്വനം പാലിയേറ്റീവ് സെക്രട്ടറി ബി.വിനോദ് സമ്മാനങ്ങൾ വിതരണം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ശിശിക്ഷേമ സമിതി ജില്ല ട്രഷറർ കെ.പി.പ്രതാപൻ,പി.ടി.സതീശൻ,അനൂപ് ചാക്കോ,സീമ ഷിബു എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പിയോഗം ഉഴുവ കടക്കരപ്പള്ളി 691ാം നമ്പർ ധർമ്മോദയം ശാഖയിൽ ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ പ്രഭാഷണം നടത്തി.പ്രസിഡന്റ് ടി.ബിനു,പുത്തൻതറ അദ്ധ്യക്ഷനായി.ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.മേഖല കൺവീനർ പി.ഡി.ഗഗാറിൻ ആദരിക്കൽ നിർവഹിച്ചു. ശാഖ സെക്രട്ടറി എസ്.ലഷിജി സ്വാഗതവും സിജീഷ് സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.
വെള്ളിയാകുളം 2191 ാം നമ്പർ ശാഖയിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി മൗന ജാഥ നടത്തി.പ്രസിഡന്റ് എൻ.എസ്.മഹിധരൻ,സെക്രട്ടറി പി.സോമൻ,വൈസ് പ്രസിഡന്റ് സുരേഷ് ബാബു,പി.ജയകുമാർ,പി.വി.ഷാബു,എം.ഡി.സദാനന്ദൻ,ശുഭ സോമൻ,സിനി പുഷ്ക്കരൻ,പി.എസ്.സുധാകരൻ എന്നിവർ നേതൃത്വം നൽകി.
തണ്ണീർമുക്കം കരിക്കാട് മഹാസമാധി ദിനാചരണ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാസമാധി ദിനാചരണം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തി തുടക്കം കുറിച്ചു. കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ.മുരളിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു.ജസ്റ്റീസ് പി.എം.മനോജ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.കെ.വി.തോമസ് മുഖ്യാതിഥിയായിരുന്നു.പഠനോപകരണ വിതരണം എ എം ആരീഫ് നിർവഹിച്ചു.റിട്ട.ജഡ്ജ് ലബോധരൻ വയലാർ അരി വിതരണം നടത്തി.വസ്ത്ര വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജി മോഹനും, വിദ്യാഭ്യാസ സഹായം സി.പി. സുദർശനനും നിർവഹിച്ചു. സുബ്രമണ്യൻ മൂസത് സമ്മാന ദാനം നടത്തി.സി.പി. ബോസ് ലാൽ,ബേബി തോമസ്,ടോം ജോസ് ചമ്പക്കുളം,ജോസഫ് മാരാരിക്കുളം,രാജു പള്ളിപറമ്പിൽ,പി.ജി.ഷാമോൾ ബാലൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിനു മുന്നോടിയായി പ്രഭാഷകൻ വി.കെ.സുരേഷ് ബാബു ഗുരുദേവ പ്രഭാഷണം നടത്തി.