karu

ഹരിപ്പാട്: കരുവാറ്റ വടക്ക് ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹാസമാധിദിനം ഭക്തി നിർഭരമായി ആചരിച്ചു. രാവിലെ വിശേഷാൽ ഗുരുപൂജയ്ക്ക് ശേഷം ശ്രീനാരായണ ധർമ്മസേവാ സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണ ധർമ്മ സേവാസംഘം വനിതകൾ നടത്തിയ ഉപവാസയജ്ഞം, ഗുരുദേവ പഠന ക്ലാസ്, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, വൈകിട്ട് 3.30 ന് പ്രത്യേക സമാധിപ്രാർത്ഥനയ്ക്ക് ശേഷം പ്രസാദ വിതരണം എന്നിവയോടെ സമാധി ദിനം ആചരിച്ചു. സുനിൽകുമാർ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. സെക്രട്ടറി എം.ജോഷിലാൽ ,ജോയിന്റ് സെക്രട്ടറി ഡി.ദേവദത്തൻ, ട്രഷറർ എം. കമലൻ ചെറുകാട്ടിൽ, ഭരണ സമിതി അംഗങ്ങളായ ഗോകുൽ.ജി. ദാസ്, ജെ.പ്രകാശൻ, മനോഹരൻ, സീജു, മുരളിധരൻ, രാധാകൃഷ്ണൻ, പ്രസന്ന ദേവരാജൻ, തങ്കമണി രാജൻ, അനിത സാംബശിവൻ, ഗീത.എസ്, ഉപദേശകസമിതി അംഗങ്ങളായ വി.ആർ. ഗോപിനാഥൻ, ഭാൻസിലാൽ മോഹൻ, സാംബശിവൻ, റജിമോൻ, ഓഡിറ്റ് കമ്മിറ്റി അംഗം കെ.മംഗളൻ സന്തോഷ് കുമാർ, രതീഷ് എന്നിവർ നേതൃത്വം നൽകി.