
മുഹമ്മ : തടുത്തു വെളിഎസ് എൻ ഗ്രന്ഥശാലാ വാർഷികത്തോടനുബന്ധിച്ച് ' നടത്തിയ "മാരത്തൺ " വായനശാലാ രക്ഷാധികാരി ഡി.ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് പി.കെ.മണിക്കുട്ടൻ അദ്ധ്യക്ഷനായി. ടി.എസ്.ബാബു, ലൈബ്രേറിയൻ ടി.എ.ബിന്ദു സുനീഷ് , എൻ.എസ്.പ്രിയംവദ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി.ആർ. ദിലീപ് സ്വാഗതവും എം.പി.ചന്ദ്രബാബു നന്ദിയും പറഞ്ഞു.