
മുഹമ്മ : ഗുരുധർമ്മ പ്രചാരണ സഭ 1156 -ാം നമ്പർ ശിവഗിരീശ്വരം ക്ഷേത്രത്തിൽ മഹാസമാധിദിനാചരണം ആചരിച്ചു. രാവിലെ ഉപവാസ യജ്ഞം നടന്നു. കാവാലം ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക വി.വിനീത സമാധിദിന സന്ദേശം നൽകി. മാതൃസഭ ജില്ലാ സെക്രട്ടറി എസ്.ജയലക്ഷ്മി, വൈസ് പ്രസിഡന്റ് സിന്ധു അശോക്, ശിവഗിരീശ്വരം പ്രസിഡന്റ് എം.ജയ്മോൻ, സെക്രട്ടറി എൻ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന മഹാസമാധി പൂജയ്ക്ക് ഹരീഷ് ബാബു ശാന്തി നേതൃത്വം നൽകി. തുടർന്ന് ഉപവാസയജ്ഞം സമർപ്പിച്ച് ഗുരുപ്രസാദവിതരണം നടത്തി.