1

കുട്ടനാട് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ രാമങ്കരി 7ാം നന്പർ ശാഖായോഗത്തിൽ ശ്രീനാരായണഗുരുദേവ 98ാമത് മഹാസമാധി ദിനാചരണം ഗുരുപുഷ്പാഞ്ജലി മഹാശാന്തി ഹോമം സമൂഹപ്രാർത്ഥന , ഗുരുധർമ്മ പ്രചാരകൻ ബിജു തിരുവല്ലയുടെ പ്രഭാഷണം എന്നിങ്ങനെ വിവിധ ചടങ്ങുകളോടെ നടന്നു. പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി, സെക്രട്ടറി ഇൻ ചാർജ് സുഗുണമ്മ ധർമ്മാംഗദൻ, വൈസ് പ്രസിഡന്റ് കെ. വി രാധാകൃഷ്ണൻ കമ്മറ്റിയംഗങ്ങളായ വത്സല മോഹനൻ, സുദർശനൻ വേഴപ്ര ഷാജി അരികോടിച്ചിറ, മോഹനൻ പുത്തൻപറമ്പ് തുടങ്ങിയവർ നേതൃത്വം നല്കി.