മാവേലിക്കര: കടവൂർ കരിപ്പുഴ കൊല്ലനട ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കും. 29 ന് വൈകിട്ട് 7ന് പൂജവെയ്പ്,ഒക്ടോബർ 2 ന് രാവിലെ 7. 21ന് പൂജയെടുപ്പ്, 7 .30 മുതൽ വിദ്യാരംഭം .കെ .ബി. സുനിൽകുമാർ,ശ്യാം മഹേശ്വരൻ,രേഖ.എസ് എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും .