
ആലപ്പുഴ: എസ്.എൻ.ഡി.പിയോഗം 6334-ാം നമ്പർ ഡോ.പൽപ്പു മെമ്മോറിയൽ ചെട്ടികാട് വടക്ക് ശാഖയിൽ ശ്രീനാരായണഗുരു സമാധി ദിനാചരണം ഭക്തി സാന്ദ്രമായി ആചരിച്ചു.രാവിലെ അജിത് ശാന്തിയുടെ കാർമ്മികത്വത്തിൽ നൂറുകണക്കിന് ശ്രീനാരായണീയർ ഗുരുപൂജ അർപ്പിച്ചു.തുടർന്ന് കഞ്ഞി വീഴ്ത്തൽ നടന്നു. കെ.കെ.സുരേന്ദ്രൻ ലാൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ദീപക്കാഴ്ച നടന്നു. പ്രസന്ന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.എം.സാലി രാജൻ, വൈസ് പ്രസിഡന്റ് സിന്ധു പ്രശാന്ത്, സെക്രട്ടറി വി.ആർ.ശുഭപാലൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം അരവിന്ദാക്ഷൻ.കെ.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി, കെ.കെ.രംഗൻ, വി.കെ, പ്രശാന്ത്, സുനിൽകുമാർ.ആർ, പ്രകാശൻ.വി.സി, ഷൈലജ. കെ.എൻ, സാരഥി കെ. ബി, ജയേഷ് കെ.പി,വനിത സംഘം പ്രസിഡന്റ് ദീപ ഷാജി, സെക്രട്ടറി വത്സല സുരേന്ദ്ര ലാൽ എന്നിവർ നേതൃത്വം നൽകി.