കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 1657-ാം നമ്പർ കാപ്പിൽ കിഴക്ക് ശാഖാ ശ്രീനാരായണഗുരുദേവന്റെ 98-ാം മത് മഹാസമാധി ദിനാചരണം വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. രാവിലെ മുതൽ ഗുരുദേവ ഭാഗവത പാരായണം, ആത്മീയ പ്രഭാഷണം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,അന്നദാനം എന്നീ ചടങ്ങുകളോടുകൂടി ആചരിച്ചു . ചെയർമാൻ കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രകാശ് മഞ്ചാണിയിൽ ആത്മീയ പ്രഭാഷണം നടത്തി. പ്രസാദ് വള്ളികുന്നം, മുൻ ശാഖ പ്രസിഡന്റ് , രവീന്ദ്രൻ താച്ചേ തറയിൽ, മുൻ ശാഖാ പ്രസിഡന്റ് മുരളിമംഗലത്ത് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ മുരുകേശൻ നന്ദി പറഞ്ഞു.