കായംകുളം; എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 413-ാം നമ്പർ കൃഷ്ണപുരം ഞക്കനാൽ ശാഖയിൽ ശ്രീനാരായണഗുരുവിന്റെ 98-ാം സമാധിദിനം ആചരിച്ചു. രാവിലെ മുതൽ പ്രാർത്ഥനയും ഗുരുപൂജയും നടത്തി. സംസ്ഥാന ട്രാൻസ്ജെൻഡർ കർഷകയ്ക്കുള്ള അവാർഡ് നേടിയ ആർ.വിനോദിനിയെ അനുമോദിച്ചു. പ്രസിഡന്റ്‌ ജി. ജയകുമാർ, സെക്രട്ടറി എം.സഹദേവൻ, വൈസ് പ്രസിഡന്റ്‌ ആർ.രവീന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം വിജയൻ,സത്യൻ, ആർ.കെ. രാജേഷ്, കെ.സുരേന്ദ്രൻ,ഗോപിനാഥൻ, രാജേന്ദ്രൻ, സുരേന്ദ്രൻ, വിജയൻ, അനി, വനിതാസംഘം ഭാരവാഹികളായ ശോഭന, ഗിരിജ, ഉഷ, അനി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.