ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 2 വരെ നടക്കും. എല്ലാദിവസവും വിശേഷാൽ പൂജകൾ, ദേവി ഭാഗവത പാരായണം, അന്നദാനം, സത്സംഗം, പ്രഭാഷണം തുടങ്ങിയവ നടക്കും. 29ന് പൂജവെപ്പ്, ഒക്ടോബർ 2ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുണ്ടാകും. പ്രൊഫ.വി.പ്രസാദ് ഏവൂർ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും. തുടർന്ന് സംഗീത ആരാധന, സത്സംഗം, പ്രസാദ വിതരണം, അന്നദാനം, എന്നിവ നടക്കും.