cb

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ പ്രവർത്തിക്കുന്ന വടക്കനാര്യാട് മരണാനന്തര സഹായനിധിയുടെ 33 -ാമത് വാർഷിക പൊതുയോഗം സിൽവർ ജൂബിലി സ്മാരക മന്ദിരത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് അംഗം ടി.കെ. ശരവണൻ എം.എൽ.എയെ ഉപഹാരം നൽകി ആദരിച്ചു. സംഘത്തിന്റെ പ്രസിഡന്റായി ആർ.സുധാകരനെയും സെക്രട്ടറിയായി എസ്.സന്തോഷ് കുമാറിനെയും പൊതുയോഗം തിരഞ്ഞെടുത്തു.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് അംഗം ഉദയമ്മ, 10-ാം വാർഡ് അംഗം രാജേഷ് എന്നിവർ സംസാരിച്ചു.