ആലപ്പുഴ: പല്ലന ഗവ. എൽ. പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാദ്ധ്യത കണക്കിലെടുത്തും ഇന്ന് മുതൽ 21 ദിവസം സ്കൂളിന് ജില്ലാ കളക്ടർ അവധി അനുവദിച്ചു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ ചേർന്ന് നടത്തേണ്ടതാണെന്ന് കളക്ടർ നിർദ്ദേശിച്ചു.