
കായംകുളം: വീട്ടിനകത്ത് നിന്ന വൃദ്ധയ്ക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 15-ാംവാർഡിൽ പുതിയവിള ഓണമ്പള്ളി ജംഗ്ഷന് സമീപം ചാലുംമാട്ടേൽ ചിറയിൽ ഓമനനയ്ക്കാണ് (69) നായയുടെ കടിയേറ്റത് .
ഇന്നലെ വൈകിട്ട് വീടിന്റെ അടുക്കള വാതിലിന് സമീപം ഫോൺ ചെയ്തുകൊണ്ട് നിൽക്കവേ ഓമനയെ നായ് ആക്രമിക്കുകയായിരുന്നു. പ്രതിരോധിച്ചപ്പോൾ കൈവിരലുകൾക്കും കൈത്തണ്ടയ്ക്കും കടിയേറ്റു. ഉടൻതന്നെ കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവെപ്പും നടത്തി.തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.