മാവേലിക്കര - തട്ടാരമ്പലം സരസ്വതി ദേവീ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഒക്ടോബർ 1 വരെ നടക്കും. ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം, 9.30 മുതൽ കലശപൂജ, കലശാഭിഷേകം, 24 മുതൽ ഒക്ടോബർ 1 വരെ രാത്രി 8ന് കഞ്ഞിസദ്യ.

ഇന്ന് വൈകിട്ട് 7ന് സേവ, 7.30ന് നൃത്തസന്ധ്യ, 8 മുതൽ ഡാൻസ്. നാളെ ഉച്ചയ്ക്ക് 12.45 ന് തിരുവാതിര, 7.30 മുതൽ നൃത്ത നൃത്ത്യങ്ങൾ, 8 മുതൽ ഭരതനാട്യ അരങ്ങേറ്റം. 26ന് 7.30 മുതൽ കലാസന്ധ്യ. 27ന് ഉച്ചയ്ക്ക് 1.15 മുതൽ ഗാനാർച്ചന, 8 മുതൽ ഭരതനാട്യ അരങ്ങേറ്റം. 28ന് ഉച്ചയ്ക്ക് 1 നും 1.30 നും തിരുവാതിര, 7.30 മുതൽ കീബോർഡ് വിസ്മയം, 8.30ന് നൃത്തസന്ധ്യ. 29ന് വൈകിട്ട് 4 മുതൽ നൃത്തനൃത്യങ്ങൾ, 4.30 മുതൽ തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് 5ന് പൂജവെയ്പ്പ്, 8.30 മുതൽ നൃത്തസന്ധ്യ. 30ന് വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങൾ.

ഒക്ടോബർ 1ന് രാവിലെ 9മുതൽ മഹാസാരസ്വതഹോമം, ഉച്ചയ്ക്ക് 1 മുതൽ തിരുവാതിര, 8 മുതൽ നൃത്ത അരങ്ങേറ്റം, 8.30 മുതൽ കരോക്കെ ഭക്തിഗാനമേള. 2ന് വെളുപ്പിന് 5.30ന് പൂജയെടുപ്പ്, 6 മുതൽ വിദ്യാരംഭം, 7ന് പ്രഭാതഭക്ഷണം. വാർഡ് കൗൺസിലർ പുഷ്പാ സുരേഷ് ഉദ്ഘാടനം ചെയ്യും. 9ന് സാംസ്കാരിക സമ്മേളനം എം.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പുഷ്പാ സുരേഷ് അദ്ധ്യക്ഷയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. മവേലിക്കര നഗരസഭാ ചെയർമാൻ നൈനാൻ.സി കുറ്റിശ്ശേരിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ അഖിൽ ജി.കുമാർ, തട്ടാരമ്പലം സബ് ഗ്രൂപ്പ് ഓഫീസർ ഗോപുകൃഷ്ണൻ ജി, വാർഡ് കൗണസിലർ മേഘനാഥ് എച്ച് തമ്പി, മുൻ മുൻസിപ്പൽ ചെയർമാൻ കെ.ആർ മുരളീധരൻ, ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരി പി.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. ക്ഷേത്ര ഉപദേശക സമിതി ജോ.സെക്രട്ടറി എസ്.സജികുമാർ സ്വാഗതവും സെക്രട്ടറി ആർ.സോമൻ വടക്കടത്ത് വാവീസ് നന്ദിയും പറയും.7 മുതൽ പുഷ്പാഭിഷേകം, 7.30 മുതൽ തിരുവാതിര.