കായംകുളം: പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷങ്ങളും തുടങ്ങി ഒക്‌ടോബർ 2 ന് സമാപിക്കും.ക്ഷേത്രം തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തി.
ഇന്ന് വൈകിട്ട് 8 ന് നൃത്താർച്ചന, 24 ന് വൈകിട്ട് 8 ന് ഗുരുതി സമർപ്പണം, 8.30 ന് വൈക്കം ശ്രീഹരി ഭജൻസിന്റെ ഹൃദയജപലഹരി, 25 ന് രാവിലെ 8 ന് നവാക്ഷരിഹോമം വൈകിട്ട് 7.30 ന് സരസ്വതി പൂജ, 8 ന് മേജർ സെറ്റ് കഥകളി, കുചേലവൃത്തം, 26 ന് വൈകിട്ട് 6 ന് പഞ്ചാരിമേളം, 7.45 ന് ഭഗവതി സേവ, 8.30 ന് കഥാപ്രസംഗം, 27 ന് വൈകിട്ട് 5 ന് സോപാന സംഗീതം, 7.45 ന് കുമാരി പൂജ, 8.30 ന് തിരുവാതി കൈകൊട്ടികളി, 28 ന് രാവിലെ 10.10 ന് തുളസീ പൂജ, വൈകിട്ട് 5 ന് പുരാണപ്രശ്‌നോത്തരി, 5.15 ന് സോപന സംഗീതം, 7.30 ന് സപ്ത മാതൃപൂജ, 8 ന് ആദരിക്കൽ ചടങ്ങ്, 8.30 ന് പെരിങ്ങനം ആലിങ്ങലമ്മ അവതരിപ്പിക്കുന്ന വീരനാട്യം, തുടർന്ന് കഞ്ഞിസദ്യ, 29 ന് 8 മുതൽ ധന്വന്തരീഹോമം, വൈകിട്ട് 5 മുതൽ നാരങ്ങാവിളക്ക് പൂജ, 8.30 ന് പ്രണവം സ്‌ക്കൂൾ ഓഫ് ഡാനൻസ് നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്ത്യങ്ങൾ 30 ന് രാവിലെ 10 ന് നവഗ്രഹപൂജ, 11 ന് ധാരാഹോമം, ഉച്ചയ്ക്ക് 2 മുതൽ പൂജവെപ്പ്, വൈകിട്ട് 4 ന് അവഭൃഥസ്‌നാന ഘോഷയാത്ര, 7 ന് കുങ്കുമകലശം എഴുന്നുള്ളത്ത്, കുങ്കുമകലശാഭിഷേകം, മഹാനവമി ദിവസമായ ഒക്‌ടോബഅ 1ന് നവരാത്രി ആഘോഷങ്ങൾ, 2ന് വിജയദശമി രാവിലെ 8 കഴികെ 9.15 ന് അകം പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.