ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 10. 30 ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സനിൽകുമാർ സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി എസ് താഹ, എ ശോഭ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം അനസ് അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ന്റ് ടി.പൊന്നമ്മ, ശ്രീലേഖ മനു, എസ് .സുരേഷ്, കെ .രംഗനാഥക്കുറുപ്പ്, വി.രാജു, കെ.ആർ .രാജൻ, ജോൺസൺ കൊയ്‌ പള്ളിയിൽ, കെ .മധു, ഹരിദാസ് എന്നിവർ സംസാരിക്കും. രണ്ടുകോടി മുപ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.