sreekumar

മാന്നാർ: ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന വിദ്യാ കീർത്തി പുരസ്കാരം രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും വിശിഷ്ട സേവാമെഡലും നേടിയിട്ടുള്ള റിട്ട.എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാറിന് സമ്മാനിക്കുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28 ന് വൈകിട്ട് 6.30ന് മന്ത്രി സജി ചെറിയാൻ പുരസ്കാര സമർപ്പണം നിർവഹിക്കും. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം, പി.ബി ഹാരിസ് (മാന്ധാരം ഗ്രന്ഥരചയിതാവ്), അൻഷാദ് മാന്നാർ (ജീവൻ രക്ഷാകർമ്മം), അമലു ശ്രീരംഗ് (നൃത്ത വിസ്മയം ), മാന്നാർ അയ്യപ്പൻ (നൃത്തം), ഹൃദ്യ.എസ് (റാങ്ക് ജേതാവ് ) തുടങ്ങിയവരെ ആദരിക്കും.

തൃക്കുരട്ടി മഹാദേവ സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം ഭദ്രദീപം കൊളുത്തി നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. 29 ന് പൂജവയ്പ്പ്, ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭവും, കലശവും, മഹാസാര ഹോമവും ക്ഷേത്ര തന്ത്രി പൂത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ക്ഷേത്ര ഭാരവാഹികളായ സജി കുട്ടപ്പൻ, പ്രഭകുമാർ, അനീഷ ശ്രീകുമാർ, ശിവൻപിള്ള, സജീ വിശ്വനാഥൻ, രാജേന്ദ്രൻ,ഗിരീഷ്, അജിത് കുമാർ, അർച്ചന രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.