ചേർത്തല:വിവിധ കാരണങ്ങളാൽ നടപടികൾ പൂർത്തിയാക്കാൻ സാധി ക്കാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിനായി നാളെ ന് രാവിലെ 10.30 മുതൽ വൈകിട്ട് 4വരെ ചേർത്തല സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ അദാലത്ത് നടത്തും. കോടതി നടപടികളിലേയ്ക്കു പോയിട്ടുള്ള എം.ഡി.വി, പൊലീസ് ഇ ചെല്ലാൻ അടയ്ക്കുന്നതിനുള്ള സൗകര്യം അദാലത്തിലുണ്ട്. വാഹന ഉടമകൾ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ സി. ചന്ദ്രഭാനു അറിയിച്ചു. ഫോൺ: 04782816248, 9188917332.