ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ഇന്ന് മുതൽ പുതിയതായി വാങ്ങിയ കെട്ടിടത്തിലേക്ക് മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. 60 വർഷത്തോളം പഴക്കമുളള ജീർണിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്. നിലവിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്കു മാറി പടിഞ്ഞാറേക്കര വെട്ടത്തുകടവിന് സമീപമാണ് കൂടുതൽ സൗകര്യമുളള കെട്ടിടം തുറക്കുന്നത്. 2022-23 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.53 കോടി രൂപ മൂല്യമുളള വസ്തുവും കെട്ടിടവും 1.05 കോടി രുപയ്ക്കാണ് വാങ്ങിയത്. 24 സെന്റ് വസ്തുവിൽ പ്രധാന കെട്ടിടവും കൂടാതെ രണ്ടു കടമുറികളുമുണ്ട്. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷീബാ മൻസൂർ സ്ഥിരം സമിതി അദ്ധ്ക്ഷരായ ആർ. രാജേഷ്, എൽ. മൻസൂർ, എൽ. അമ്പിളി, അംഗം സജു പ്രകാശ് എന്നിവർ പങ്കെടുത്തു.