
ബുധനൂർ: ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ മോഡൽ സ്കൂളായി ഉയർത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക രംഗത്തെ പ്രതിഭളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാൻ. പി.ടി.എ പ്രസിഡന്റ് എം.എസ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വത്സല മോഹനൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ മോഹനൻ, ഗ്രാമപഞ്ചായത്തംഗം ടി.വി ഹരിദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷൈജു ടി.രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സ്മിത ടി.എസ്, സ്കൂൾ എച്ച്.എം ഗീതകുമാരി, എം.പി.ടി.എ അംഗങ്ങളായ ഷീജ ടി.ആർ, പ്രേമലേഖ എന്നിവർ സംസാരിച്ചു.