photo

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും സ്കൂൾ കലോത്സവവും എസ്.ഡി.കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എച്ച്.റിഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.രാജേശ്വരി മെരിറ്റ് അവാർഡ് വിതരണം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ എം.ആർ. ജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സിനൂഖാൻ,അദ്ധ്യാപകൻ വിനോദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രഥമാദ്ധ്യാപിക സഫീന ബീവി,പി.ടി.എ വൈസ് പ്രസിഡന്റുമാരായ അനുകാരക്കാട്, ശ്രീകല പ്രസാദ്, ഡെപ്യൂട്ടി എച്ച്.എംടി.ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,അദ്ധ്യാപകരായ ബി.കെ.ബിജു,ആർ. ഹരിലാൽ, പി.എസ്. ഗിരീഷ് കുമാർ, മാതൃസംഗമം കൺവീനർ അൽഫിന ഷനാസ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, ജോയിൻ്റ് സ്റ്റാഫ് സെക്രട്ടറി ശ്യാരി എസ്. പിള്ള എന്നിവർ സംസാരിച്ചു.