ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനകീയ ലാബ് ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.