photo

ചാരുംമൂട്:നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. നവരാത്രി നൃത്ത സംഗീതോത്സവം 29 മുതൽ ഒക്ടോബർ 2 വരെ നടക്കും. ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തിമാരായ ഉണ്ണിക്കൃഷ്ണൻ പോറ്റി , വിഘ്നേഷ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ദേവൻ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തി.സ്വാമി നിഗമാന

ന്ദ തീർത്ഥപാദ രാണ് യജ്ഞാചാര്യൻ. സപ്താഹദിനങ്ങളിൽ രാവിലെ 5 ന് സൂക്ത ജപങ്ങൾ, 5.30 ന് ഗണപതിഹോമം, വിഷ്ണു സഹസ്രനാമജപം, ഗ്രന്ഥ നമസ്കാരം, 7 ന് ഭാഗവത പാരായണം, പ്രധാന ചടങ്ങായ അവതാരമാഹാത്മ്യം, 11 ന് ആചാര്യ പ്രഭാഷണം,12 ന് അന്നദാനം, 2 ന് ഭാഗവത പാരായണം തുടർച്ച,6 ന് ദീപക്കാഴ്ച, ആചാര്യ പ്രഭഷണം തുടങ്ങിയവ നടക്കും. 28 ന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്രയോടെ സപ്താഹചടങ്ങുകൾസമാപിക്കും. 29 ന് വൈകിട്ട് 4 ന് നവരാത്രി നൃത്ത സംഗീതോത്സവം ഉദ്ഘാടനവും ദേവീ ചൈതന്യ പുരസ്കാര വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവ്വഹിക്കും.ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ആർ.ഹരി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക പ്രവർത്തകൻ എം.പി. അഹമ്മദ് മുഖ്യതിഥിയായിരിക്കും. 5 ന് ക്ഷേത്ര സന്നിധിയിൽ പൂജവെയ്പ്, 6.30 ന് തിരുവാതിര, 7.30 ന് ഭക്തിഗാനാർച്ചന. 30 ന് രാത്രി 7ന് നൃത്താർച്ചന. ഒന്നിന് ചിലങ്ക പൂജ , 7 ന് ഭക്തിഗാനസുധ. 2 ന് വൈകിട്ട് 6 ന് മേളാമൃതസഞ്ജീവനി - 2025,6.30 ന് മഹാസരസ്വതി പൂജ, 7 ന് സംഗീത സദസും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ആർ.ഹരികൃഷ്ണൻ, സെക്രട്ടറി ജി.സുരേഷ് കുമാർ, ട്രഷറർ ആർ.രാജേഷ്, വൈസ് പ്രസിഡന്റ് 6ബി.മുരളീധരൻപിള്ള, ജോയിന്റ് സെക്രട്ടറി നൂറനാട് വിജയൻ പിള്ള എന്നിവർ അറിയിച്ചു.