ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ലാബിന്റെയും സമർപ്പണം ഇന്ന് രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും.