വള്ളികുന്നം : കന്നിമേൽ ആയിക്കോമത്ത് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞം ഇന്ന് തുടങ്ങി 29 ന് സമാപിക്കും. ഇന്ന് രാവിലെ ഹരിനാമകീർത്തനം, 5.30 ന് ഗണപതി ഹോമം,വിഷ്ണു സഹസ്രനാമജപം, 7 ന് ഭാഗവത പാരായണം, 9.30 ന് വരാഹാവതാരം,12 ന് ആചാര്യ പ്രഭാഷണം, 1 ന് പ്രസാദ് മൂട്ട്, 5.30 ന് ലളിതാ സഹസ്രനാമജപം, 6. 15 ന് നാമ സങ്കീർത്തനം, പ്രഭാഷണം,മംഗളാരതി. നാളെ രാവിലെ 9.30 ന് നരസിംഹാവതാരം ,12 ന്ആചാര്യ പ്രഭാഷണം 1 ന് പ്രസാദമൂട്ട് ,വൈകിട്ട് പ്രഭാഷണം .25 ന് രാവിലെ 9.30 ന് ശ്രീകൃഷ്ണാ വതാരം ,12 ന് ഉണ്ണി യൂട്ട്,ആചാര്യ പ്രഭാഷണം 1 ന് പ്രസാദമൂട്ട് ,വൈകിട്ട് 5. 30ന് ലളിത സഹസ്രനാമജപം. 26 ന് രാവിലെ 9 ന് ഗോവിന്ദ പട്ടാഭിഷേകം, 9.30 ന് മൃത്യുഞ്ജയ ഹോമം,12 ന്ആചാര്യ പ്രഭാഷണം, 1 ന് പ്രസാദമൂട്ട്,വൈകിട്ട് 5 .30ന് വിദ്യ ഗോപാല മന്ത്രാർച്ചന.27 ന് രാവിലെ 9 ന് രുക്മിണീ സ്വയംവരം ,ലക്ഷ്മി നാരായണ പൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 .30ന് സർവ്വൈശ്വര്യപൂജ. 28 ന് രാവിലെ 9.30ന് നവഗ്രഹ പൂജ, 11 ന് കുചേല സദ്ഗതി പാരായണം, 1 ന് പ്രസാദമൂട്ട് , 5.30 ന് ലളിതാ സഹസ്രനാമജപം, 29 ന് രാവിലെ 9 ന് സ്വധാമപ്രാപ്തി, 1 ന് പ്രസാദമൂട്ട് ,തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര,വൈകിട്ട് അഞ്ചിന് യജ്ഞ ശാലയിൽ ദീപാരാധന,ആചാര്യ ദക്ഷിണ 6 ന് ദീപോദ്വാസം. തന്ത്രിമുഖ്യൻ ഹരി നമ്പൂതിരി,യജ്ഞാചാര്യൻ വേദ ശ്രേഷ്ഠൻ കണ്ണൻ വേദിക് ,മേൽശാന്തി സനു തിരുമേനി എന്നിവർ യജ്ഞ ചടങ്ങുകൾക്ക് നേതൃത്വം നൽകും.