മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലേക്ക് കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : വിമൻസ് സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്, സൈക്കോളജി സോഷ്യൽ വർക്ക്, സോഷ്യോളജി, കൗൺസിലിംഗ് പരിചയം അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട വിലാസം : ഐ.സി.ഡി.എസ് സൂപ്പർവൈസർ, മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാന്നാർ 689622. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 30 വരെ.