മാവേലിക്കര : അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹജ്ഞാന യജ്ഞവും നവരാത്രി മഹോത്സവവും ആരംഭിച്ചു. ജയൻ മാവേലിക്കരയാണ് യജ്ഞാചാര്യൻ. 25ന് രാവിലെ 10ന് ഉണ്ണിയൂട്ട്, 26ന് രാവിലെ 9ന് ഗായത്രിഹോമം. 28ന് രാവിലെ 11ന് പാർവ്വതി സ്വയംവരം, സുമംഗലി പൂജ, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ. 29ന് രാവിലെ 10ന് മൃത്യുഞ്‌ജയഹോമം. 30ന് വൈകിട്ട് 5ന് നിരാഞ്ജന സമർപ്പണം, ശനീശ്വരപൂജ, രാത്രി 8ന് ഭജന, മംഗളാരതി, ദീപാരാധന, 8.30ന് നൃത്തന്യത്യങ്ങൾ. ഒക്ടോബർ 1ന് രാവിലെ 10.30ന് മണിദീപ വർണ്ണനം, ദീപം തെളിയിക്കൽ, 3ന് അവഭൃഥസ്നാന ഘോഷയാത്ര. 2ന് രാവിലെ 9ന് വിദ്യാരംഭം, വൈകി​ട്ട് 6ന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ , 7.30ന് നൃത്തനൃത്യങ്ങൾ.