
മാന്നാർ: കുട്ടമ്പേരൂർ ശാന്തി നിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 45-ാമത് പൊതിച്ചോറ് വിതരണം നടത്തി. തഴക്കര മാർ പക്കോമിയോസ് കാരുണ്യ ഭവനിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ.സഞ്ജു, മാനേജർ നൈനാൻ.ജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് തെക്കേക്കാട്ടിൽ, കോശി പൂവടിശേരിൽ, ബിന്ദു കളരിക്കൽ, മത്തായി.എൻ , സുഭാഷ് ബാബു.എസ് , സലിം ചാപ്രായിൽ, വിനോദ് പി.ജോൺ, ഉണ്ണി കുറ്റിയിൽ എന്നിവർ സംസാരിച്ചു.