തുറവൂർ: കരിനില വികസന ഏജൻസിയുടെ ഉത്തരവ് മറികടന്ന് നെൽവയലുകളിൽ

മത്സ്യകൃഷി വ്യാപകമാകുന്നു. നെൽകൃഷി സീസണിൽ വയലുകളിൽ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട യാതൊരു നടപടികളും ഉണ്ടാകരുതെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ഇത്.

ഏപ്രിൽ 15 മുതൽ നവംബർ 14 വരെയാണ് നിരോധനം.ഫിഷറീസ് വകുപ്പ് കൂടി കക്ഷിയായിട്ടുള്ള കേസിന്റെ വിധിയുടെ ലംഘനമാണ് ഇതെന്ന് കർഷകർ പറയുന്നു.

മത്സ്യകൃഷിക്കായി പാടങ്ങളിൽ വെള്ളം കെട്ടിനിർത്തിയത് കാരണം

സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതി പ്രകാരം കൃഷിഭവന്റെ സഹകരണത്തോടുകൂടി പുരയിടങ്ങളിലും വയൽ വരമ്പുകളിലും കൃഷിചെയ്തിരുന്ന പച്ചക്കറി വിളകൾ കരിഞ്ഞുണങ്ങിയിരുന്നു. കോടന്തുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ പുളിത്തറമുറി കൊച്ചു ചങ്ങരം,ചങ്ങരം വടക്കേ ബ്ലോക്ക് ഉൾപ്പെടുന്ന നെൽവയലുകളിലാണ് അനധികൃത മത്സ്യകൃഷി വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ ചേരുങ്കൽ പ്രദേശത്തെ കുടുംബങ്ങൾ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

പരിശോധനനടത്തി ഉദ്യോഗസ്ഥർ

#അതേസമയം,​ അനധികൃത മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങളിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനത്തുകയും ചെമ്മീന്റെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചതായി കണ്ടെത്തുകയും ചെയ്തു

#നെൽകൃഷി ചെയ്യാത്തതു കൊണ്ട് ഈ പാടശേഖരങ്ങളിൽ മത്സ്യകൃഷി നടത്താൻ ലൈസൻസ് നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

# തുറവൂർ മത്സ്യ ഭവനിലെ എക്സ്റ്റൻഷൻ ഓഫീസർ അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാടശേഖരങ്ങളിൽ പരിശോധന നടത്തിയത്

ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം കാരണം പച്ചക്കറി വിളകൾ കരിഞ്ഞ് നഷ്ടം നേരിട്ട കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം

- കെ.കെ.അനിൽകുമാർ,​ കൺവീനർ,​ ജനകീയ പ്രതിരോധ സമിതി