mahila-association-

മാന്നാർ : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ) 14-ാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മാന്നാർ വെസ്റ്റ് മേഖല സമ്മേളനം മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ (സരോജിനിയമ്മ നഗർ) നടന്നു. എ.ഐ.ഡി.ഡബ്ല്യു.എ മേഖല പ്രസിഡന്റ് എസ്.പ്രേമലത അദ്ധ്യക്ഷയായ യോഗം ഏരിയ സെക്രട്ടറി ബെറ്റ്സി ജിനു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ.അനീഷ പ്രവർത്തന റിപ്പോർട്ടും, ഏരിയ വൈസ് പ്രസിഡന്റ് ലേഖന കുമാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റ്റി.സുകുമാരി, ഏരിയ പ്രസിഡന്റ് ടി.ടി.ഷൈലജ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുജാത മനോഹരൻ, ഗീത ഹരിദാസ്, സ്നേഹമതി, ആശാ ലക്ഷ്‌മി, ഗീതാ ഗോപി, സി.പി.എം ഏരിയ സെക്രട്ടറി പി.എൻ.ശെൽവരാജൻ, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.എം.അശോകൻ, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി ജയകുമാർ, കർഷക സംഘം മേഖല സെക്രട്ടറി സുരേഷ് ചേക്കോട്, എൻ.ആർ.ഇ.എ പഞ്ചായത്ത് സെക്രട്ടറി റ്റി.ജി.മനോജ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി റോണാ ഗീവർഗീസ് എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാനാമ്പടവിൽ സ്വാഗതവും എ.ഐ.ഡി.ഡബ്ല്യു.എമേഖല ട്രഷറർ ശാലിനി രഘുനാഥ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രേമ ലത.എസ്(പ്രസിഡന്റ്), അനീഷ.എ (സെക്രട്ടറി), ശാലിനി രഘുനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.