
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 1698-ാം നമ്പർ ചങ്ങംകരി ശാഖായോഗം നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവന്റെ 98-ാമത് സമാധി ദിനാചരണം നടത്തി. ക്ഷേത്രം തന്ത്രി സുചിത് തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖായോഗം പ്രസിഡന്റ് രവീന്ദ്രൻകറുകത്തറ, വൈസ് പ്രസിഡന്റ് ശശി, സെക്രട്ടറി സുമാസുബാഷ്, വനിതാസംഘം സെക്രട്ടറിഗീതാ സന്തോഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റും മാനേജിംഗ് കമ്മറ്റിയംഗവുമായ ദിപിൻ കൊട്ടാരം തുടങ്ങിയവർ നേതൃത്വം വഹിച്ചു.