
അമ്പലപ്പുഴ: കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എസ് .സുധാകരൻ അദ്ധ്യക്ഷനായി. ഒക്ടോബർ 2 ന് സമാപിക്കും. ഭക്തിഗാനമേള, ഗുരുപൂജ , മാതൃ പൂജ , ദമ്പതിപൂജ , വിദ്യാമന്ത്രപൂജ , കുമാരീപൂജ ,നവദുർഗാപൂജ, ഡാൻസ് , തിരുവാതിര ,കൈകൊട്ടിക്കളി, പൂജവയ്പ് , വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾ മേൽശാന്തി ശ്രീധര ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. സെക്രട്ടറി യു.രാജുമോൻ , ട്രഷറർ ജി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.ഫെനിൽ, ജോ. സെക്രട്ടറി വി.സരീഷ്, വി. ജലധരൻ , എസ് സജി , പി. രമേശൻ , ജെ സുരേഷ് ശുഭപ്രദീപ്, ഷക്കീല സുനിൽകുമാർ, ഗായത്രി വിഷ്ണുദാസ് തുടങ്ങിയവർ സംസാരിച്ചു.