
അമ്പലപ്പുഴ:അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള തോട്ടപ്പള്ളി ഫെസ്റ്റിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാർഷികപ്പെരുമയും എന്റെ നാടും എന്ന വിഷയത്തിൽ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ അദ്ധ്യക്ഷനായി.ഡോ.പി.മുരളീധരനും എം.കെ.രജനിയും വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാരാകേഷ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി .സമീറ,പ്രൊഫ.എൻ.ഗോപിനാഥപിള്ള, പി.ജി.സൈറസ്, എ.ഓമനക്കുട്ടൻ, എസ് .പ്രദീപ്, അഡ്വ.കരുമാടി ശശി എന്നിവർ പങ്കെടുത്തു.സെമിനാർ കമ്മിറ്റി കൺവീനർ കെ.പി.കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.