അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള സബ് സെന്ററുകളിൽ ലാബ് പരിശോധനാ സംവിധാനം ആരംഭിക്കുന്നു. നിലവിൽ 9 തരം പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ് നിർവഹിക്കും. ഇതോടൊപ്പം കഞ്ഞിപ്പാടം 431 -ാം നമ്പർ എൻ. എസ്.എസ് വനിതാസമാജം ഹാളിൽ വച്ച് ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കും.